ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ആയിഷ ഷഹീമ ഫിദ

പ്രസിഡൻ്റ്

ഇ കെ മുഹമ്മദ് കുഞ്ഞി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സകീന ഐ എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സതീഷ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീഷ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തിൽ

പുത്തിഗെ ഗ്രാമപഞ്ചായത്ത് കാസറഗോഡ് ജില്ലയിലെ മനോഹരമായ ഗ്രാമപഞ്ചായത്തുകിൽ ഒന്നാണ്. പ്രക്യതി സൌന്ദര്യവും സമാധനപരമായ ഗ്രാമജീവിതവും കൊണ്ട് ഈ പ്രദേശം ശ്രദ്ധേയമാണ്. പ്രധാന പ്രത്യേകതകൾപച്ചപ്പാർന്ന വയലുകൾ, തെങ്ങിൻ തോട്ടങ്ങൾ, കുന്നുകൾ എന്നിവ പ്രദേശത്തിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു.കൃഷിയാണ് പ്രധാന ഉപജീവന മാർഗ്ഗം. അടയ്ക്ക, തേങ്ങ, നെല്ല്, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമാണ്.  വിവിധ മതവിഭാഗങ്ങൾ ഐക്യത്തേടെയും സൌഹാർദ്ദത്തോടെയും ഇവിടെ ജീവിക്കുന്നു.യക്ഷഗാനം, ഉത്സവങ്ങൾ, നാട്ടിൻപുറ കലാരൂപങ്ങൾ എന്നിവ ഈ പ്രദേശത്തിൻ്റെ സാംസ്കാരിക പൈതൃകമാണ്.വിദ്യഭ്യാസവും വികസനവുംപഞ്ചായത്തിൽ സർക്കാർ സ്കൂളുകൾ, അംഗണവാടകിൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സൌകര്യങ്ങൾ ലഭ്യമാണ്.റോഡ് വികസനം, കുടിവെള്ള പദ്ധതി, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്ത് ശ്രദ്ധാപൂർവ്വം നടപ്പിലാക്കുന്നു.ഡിജിറ്റ സേവനങ്ങളും വിവിധ സർക്കാർ ക്ഷേമ പദ്ധതികളും ഗ്രാമവാസികൾക്ക് സഹായകരമാണ്.പ്രധാന സന്ദർശന കേന്ദ്രങ്ങൾഅനന്തപുരം തടാക ക്ഷേത്രംസീതാംഗോളി സമീപ പ്രദേശങ്ങളിലെ പ്രക്യതി ദ്യശ്യങ്ങളും ഗ്രാമീണ ഭംഗിയും സഞ്ചായരികളെ ആകർഷിക്കുന്നുശാന്തതയും പ്രകൃതി സൌന്ദര്യവും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

കാസർകോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ പുത്തിഗെ ഗ്രാമപഞ്ചായത്ത് മായിപ്പാടി-വിട്ട്ള രാജവംശത്തിന്റെ ഭരണകാലം തൊട്ട് മുഹമ്മദ് ശെറുൾ സാഹിബ്, ദേവപ്പ ആൾവ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ശക്തമായ സ്വാതന്ത്ര്യ-പുരോഗമന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. പുത്തിഗെ ദേവസ്ഥാനവും ജമാഅത്ത് പള്ളിയും തമ്മിലുള്ള പരസ്പര ആചാരങ്ങൾ ഇവിടുത്തെ ഉദാത്തമായ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുമ്പോൾ തന്നെ, മുൻകാലങ്ങളിൽ നിലനിന്നിരുന്ന ജന്മിത്വ ചൂഷണങ്ങൾക്കും ജാതീയ വിവേചനങ്ങൾക്കുമെതിരെ ആദ്യകാല വിദ്യാലയങ്ങളും സ്വാമി ആനന്ദതീർത്ഥന്റെ പ്രവർത്തനങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിതുറന്നു. തെയ്യം, യക്ഷഗാനം തുടങ്ങിയ കലകളാൽ സാംസ്കാരികമായി സമ്പന്നമായ ഈ പ്രദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിലൂടെയും രാഷ്ട്രീയത്തിനതീതമായ ഒത്തൊരുമയിലൂടെയും ഇന്ന് കൂടുതൽ വികസനത്തിലേക്ക് കുതിക്കുകയാണ്.

കൂടുതൽ വായിക്കുക