ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തിൽ

പുത്തിഗെ ഗ്രാമപഞ്ചായത്ത് കാസറഗോഡ് ജില്ലയിലെ മനോഹരമായ ഗ്രാമപഞ്ചായത്തുകിൽ ഒന്നാണ്. പ്രക്യതി സൌന്ദര്യവും സമാധനപരമായ ഗ്രാമജീവിതവും കൊണ്ട് ഈ പ്രദേശം ശ്രദ്ധേയമാണ്. 

പ്രധാന പ്രത്യേകതകൾ

  • പച്ചപ്പാർന്ന വയലുകൾ, തെങ്ങിൻ തോട്ടങ്ങൾ, കുന്നുകൾ എന്നിവ പ്രദേശത്തിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
  • കൃഷിയാണ് പ്രധാന ഉപജീവന മാർഗ്ഗം. അടയ്ക്ക, തേങ്ങ, നെല്ല്, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമാണ്.  
  • വിവിധ മതവിഭാഗങ്ങൾ ഐക്യത്തേടെയും സൌഹാർദ്ദത്തോടെയും 
    ഇവിടെ ജീവിക്കുന്നു.
  • യക്ഷഗാനം, ഉത്സവങ്ങൾ, നാട്ടിൻപുറ കലാരൂപങ്ങൾ എന്നിവ ഈ പ്രദേശത്തിൻ്റെ സാംസ്കാരിക പൈതൃകമാണ്.

വിദ്യഭ്യാസവും വികസനവും

  • പഞ്ചായത്തിൽ സർക്കാർ സ്കൂളുകൾ, അംഗണവാടകിൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സൌകര്യങ്ങൾ ലഭ്യമാണ്.
  • റോഡ് വികസനം, കുടിവെള്ള പദ്ധതി, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്ത് ശ്രദ്ധാപൂർവ്വം നടപ്പിലാക്കുന്നു.
  • ഡിജിറ്റ സേവനങ്ങളും വിവിധ സർക്കാർ ക്ഷേമ പദ്ധതികളും ഗ്രാമവാസികൾക്ക് സഹായകരമാണ്.

പ്രധാന സന്ദർശന കേന്ദ്രങ്ങൾ

  • അനന്തപുരം തടാക ക്ഷേത്രം
  • സീതാംഗോളി സമീപ പ്രദേശങ്ങളിലെ പ്രക്യതി ദ്യശ്യങ്ങളും ഗ്രാമീണ ഭംഗിയും സഞ്ചായരികളെ ആകർഷിക്കുന്നു

ശാന്തതയും പ്രകൃതി സൌന്ദര്യവും സംസ്കാര പൈതൃകവും ഒരുമിച്ച് അനുഭവിക്കാൻ ആകുന്ന ഗ്രാമപ്രദേശമാണ് പുത്തിഗെ ഗ്രാമപഞ്ചായത്ത്


ഗ്രാമങ്ങൾ                       : ബാദൂർ, അംഗടിമുഗർ, മുഗു, പുത്തിഗെ, എടനാട്, കണ്ണൂർ

ബ്ലോക്ക് പഞ്ചായത്ത്   : മഞ്ചേശ്വരം

ഡിവിഷനുകൾ            : പുത്തിഗെ, പെർമുദെ, എമകജെ

ജില്ലാ പഞ്ചായത്ത്       : കാസറഗോഡ്

ഡിവിഷനുകൾ           : പുത്തിഗെ

താലൂക്ക്                        : മഞ്ചേശ്വരം

വിസ്തീർണ്ണം                   : 39.61 ച കീ മീ

അതിരുകൾ                 : വടക്ക്             - ബായാർ ഗ്രാമം

                                           തെക്ക്             - മൊഗ്രാൽ പുഴ

                                           പടിഞ്ഞാറ്    - ഇച്ചിലംപാടി ഗ്രാം

                                           കിഴക്ക്           - മലങ്കര ഗ്രാമം 

 

വാർഡുകളുടെ എണ്ണം : 16

ജനസംഖ്യ                        : 19095 (2010-2011 കനേഷുമാരി പ്രകാരം)

പുരുഷൻമാർ                  : 9482

സ്ത്രീകൾ                        : 9613

പട്ടിക ജാതി ആകെ     : 1318

                                               പുരുഷൻ      :   632

                                               സ്ത്രീകൾ     :   391

പട്ടിക വർഗ്ഗം                 : 733

                                               പുരുഷൻ     :   342

                                               സ്ത്രീകൾ    :   391

സാക്ഷരത നിരക്ക്      : 86.2

                                               പുരുഷന്മാര്‍  : 86.95

                                               സ്ത്രീകൾ     :  72.13