ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം
നൂറ്റാണ്ടകൾക്ക് മുന്നെത്തന്നെ വളരെ പ്രസിദ്ധിയാർജിച്ചതും അറിയപ്പെട്ടിരുന്നതുമായ ഒരു പ്രദേശമാണ് മുമ്പത്തെ മദ്രാസ് സംസ്ഥാനത്തിലെ ദക്ഷിണകന്നഡ ജില്ലയിൽപ്പെട്ട ഇന്നത്തെ പുത്തിഗെ പഞ്ചായത്ത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം ഈ പ്രദേശം മായിപ്പാടി- വിട്ട്ള രാജവംശത്തിന്റെ കീഴിലായിരുന്നു. പാണ്ഡ്യ രാജവംശവുമായി ഈ പ്രദേശത്തിന് കൂടുതൽ അടുത്ത ബന്ധമുണ്ടായിരുന്നു. വികാസ നഗറിലുള്ള ഒരു പഴയ കുളം പാണ്ടോർ കുളമാണെന്നാണ് ഇന്നും അറിയപ്പെടുന്നത്.
അമ്പലങ്ങൾ കേന്ദ്രീകരിച്ച് ശില്പകലാ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. പുത്തിഗെ ആചാരിമൂലയിൽ ഉണ്ടായിരുന്ന കേന്ദ്രത്തിൽ കുതിര, കഴുത, സിംഹം, പുലി, തുടങ്ങിയ മ്യഗങ്ങളുടെയും അവയിൽ ഇരുന്നു സഞ്ചരിക്കുന്ന വിവിധ മൂർത്തകളുടെയും സുന്ദരമായ രൂപങ്ങൾ മരത്തിൽ കൊത്തിയുണ്ടാക്കുന്നതിൽ അന്നത്തെ കലാകാരൻമാർ വളരെ സമർത്തരായിരുന്നു. പൊതുതജനങ്ങൾ സാധാരണക്കാരായ കൃഷിപ്പണിക്കാരും കൂലിവേലക്കാരുമായിരുന്നു. ബാഡൂർ, ഷെറൂൾ മണ്ടംപാടി എന്നീ പ്രശസ്തമായ മൂന്നു ധനാഢ്യകുടുംബങ്ങൾക്കായിരുന്നു അന്നത്തെ പ്രാദേശിക ഭരണ നിയന്തണം ഏറ്റവും സമ്പന്നരായിരുന്ന ഷെറുൾ കുടുംബം സർവ്വസമ്മതരായിരുന്നു. ആ കുടുംബത്തിലെ ഏറ്റവും പ്രഗദ്ഭവും ദേശസ്നേഹിയുമായിരുന്ന മുഹമ്മദ് ശെറുൾ സാഹിബ് സ്വതന്തസമര സേനാനാനിയും മലബാറിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവുനായിരുന്നു. മണ്ടംപാടി രാമയ്യനായിക്ക് ഗുത്തു ത്യാംബന്നറായി അധികാരി മഹാലിംഗയ്യ, പി വി പരമേശ്വര ഹെബ്ബാർ, ചക്കണികെ സുബ്രമണ്യ ഭട്ട്, കാവേരിക്കാന ഈശ്വര ഭട്ട് കരക്കാർ കുഞ്ഞി, കയ്യാംകുടൽ ഷേക്കാലി, ബാഡൂർ രാമയ്യ ഷെട്ടി, മറുവള തിരുമലേശ്വര ഭട്ട്, മുണ്ടക്കാന വിഷ്ണു ഭട്ട് തുടങ്ങിയവർ ഭരണ സഹായികൾ ആയിരുന്നു. അവരുടെ ശാസനകൾക്കനുസൃമായാണ് എല്ലാ കാര്യങ്ങളും നടന്നിരുന്നത്. അവരുടെ അരമനകൾ നാട്ടിലെ സുപ്രീം കോടതികൾ ആയിരുന്നു. ബ്രിട്ടിഷ് അധികാരികളുമായി നാടുവാഴികൾ നല്ലബന്ധം സ്ഥാപിച്ചിരിന്നു. പട്ടാളത്തിൽ ആളെ തെരഞ്ഞെടുക്കുന്നതിൽ പോലും അവർക്ക് അധികാരം ഉണ്ടായിരുന്നു. വിവിധ ബോർഡുകളുടെയും കോടതികളുടെയും പ്രമുഖ സ്ഥാനങ്ങൾ അവർ വഹിച്ചിരുന്നതായി മനസിലാക്കുന്നു.
ജനങ്ങളുടെ പൊതു താൽപര്യങ്ങളിൽ വിദ്യഭ്യസത്തിനായിരുന്നു പ്രാധാന്യം നൽകിയരുന്നത്. അങ്കടിമൊഗറിലെ ഷെറുൾ വീടിന് തൊട്ടടുത്തുള്ള കുന്നിൽ കന്നഡ മാധ്യമമായി ആദ്യത്തെ പാഠശാല ആരംഭിച്ചു. ഈ സ്ഥലം ഇന്നും ശാലക്കുന്ന് എന്നറിയപ്പെടുന്നു. തുടർന്ന് മണ്ടംപാടിയിൽ രാമണ്ണ നായിക്കിന്റെ നേത്യത്വത്തിലും ഒരു പാഠശാല ആരംഭിച്ചു. ഇതേ സമയത്ത് ചള്ളങ്കായത്ത് എലിമെന്ററി സ്കുളും ധർമ്മത്തടുക്കയിൽ എൻ രാമചന്ദ്ര ഭട്ട് മാനാജരായി, എലിമെന്ററി സ്കുളും സ്ഥാപിച്ചു. സാധാരക്കാരന്റെ മക്കൾ പഠിച്ചുവന്നാൽ തങ്ങൾക്ക് പണിയെടിപ്പിക്കാനും അടിമപ്പണിച്ചെയ്യിപ്പിക്കാനും ആൾ കുറയുമെന്ന് മറ്റു സ്ഥലങ്ങളിലെ മേലാളർ ഭയന്നിരുന്ന കാലത്താണ് ഇവർ പുത്തിഗെ ഗ്രാമത്തിൽ അക്ഷരത്തിന്റെ കൈത്തിരി തെളിയിച്ചത് മുക്കാരികണ്ടത്തിനും കട്ടത്തടുക്കക്കും മധ്യേ ബ്രട്ടിഷുകാർ പട്ടാള പരിശീലനകേന്ദ്രം സ്ഥാപിച്ചിരുന്നു. ചില ഒളികേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന ഗുഹകൾ സീതാംഗോളി വികാസ്നഗർ
എന്നിവിടങ്ങളിൽ ഇന്നും കാണും.
മനുഷ്യ ബന്ധങ്ങൾക്കും മതസൌഹാർദ്ധതിതുനും എന്നെന്നും നമ്മുടെ പഞ്ചായത്ത് മഹത്തായ മാത്യക ആയിരുന്നു. പുത്തിഗെയിലെ കിന്നിമാണി പൂമാണി ദേവസ്ഥാനവും പുത്തിഗെ ജമാഅത്ത് പള്ളിയും മതസൌഹാർദ്ധത്തിന്റെ ഉറവിടമായിരുന്നു. പുത്തിഗെ ഉത്സവ സമയത്ത് രഥത്തിൽ പുതയ്ക്കാൻ പള്ളിയിൽ നിന്നും പുടവയും പള്ളിയിൽ വിളക്ക് ക്ത്തിക്കാൻ അമ്പലത്തിൽ നിന്നും വെളിച്ചെണ്ണയും ഇരു ആരാധാനാലയാങ്ങളിലും പുരോഗിതർ തന്നെ മുൻകൈയ്യെടുത്ത് നൽകിവരുന്നു. അനന്തപുരം ദേവസ്ഥാനം ഇന്നും പ്രസിദ്ധമായ ഹൈന്ദവ ദേവാലയമാണ്.
ദേശീയ പ്രസ്ഥാനത്തന്റെ അലയൊളികൾ ഇവിടെയും ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. കുമ്പള ഗാന്ധി എന്നറിയപ്പെടുന്ന ദേവപ്പ ആൾവയുടെ പ്രധാന പ്രവർത്തന മണ്ടലങ്ങളിൽ ഒന്നായിരുന്നു ഈ പ്രദേശം 1931 ലെ ഉപ്പ് സത്യാഹ്യഗം സമര കാലത്ത് കാസറഗോഡ് താലുക്ക് കോണ്ഗ്രസ്സ് പ്രസ്ഡന്റായിരുന്നു മുഹമ്മദ് ശെരൂൾ, കാർനാട് സദാശിവ റാവു എ ബി ഷെട്ടി കെ ആർ കാരന്ത്, യു ഉമേഷ് റാവു തുടങ്ങിയവരുടെ കൂടെ പ്രവർത്തിച്ചിരുന്നു. ഇംഗ്ലീഷ് ചൂതറ് എന്നറിയപ്പെട്ടിരുന്ന സങ്കപ്പ ഷെട്ടിയും സ്വാതന്ത്രൃ സമരസേനാനികളിൽ ഒരാളായിരുന്നു. ഗാന്ധിഡിയുടെ ആഹാവാനമനുസരിച്ച് നൂൽ നൂൽക്കാൻ ചർക്കയുണ്ടാക്കുന്നതിൽ പുത്തിഗെ ദാസപ്പ ആചാരി വ്യാപ്യതനായിരുന്നു.
അന്നത്തെ ജന്മി ധനാഢ്യ കുടുംബങ്ങൾ പാട്ടം പിരിക്കുന്നതിൽ ഒട്ടും വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറല്ലായിരുന്നു. അദ്ധ്വാനത്തിന്റെ യഥാർത്ഥ ഫലം കർഷകന് നൽകിയിരുന്നില്ല. ജൻമിത്വത്തിന്റെ മൂർദ്ധന്യദശിയിലായിരുന്നതിനാൽ പ്രദേശത്ത് മൊത്തം ഭൂമിയും ജന്മികളുടെ നിയന്തണത്തിലായിരുന്നു. കുടിയാൻമാർക്ക് അവർ അദ്ധ്വാനിക്കുന്ന ഭൂമിയിൽ യാതൊരു അവകാശവും അനുവദിച്ചിരുന്നില്ല. വാരം മുടക്കിയതിന് കുടിയൊഴിപ്പിക്കാൻ വാരം ക്യത്യമായി നൽകിയാലും പറ്റ്ചീട്ടും മാത്രം നൽകി രശീതി നൽകികാതിരിക്കൽ കുടിയാന്റെ പറമ്പിൽ നിന്നും ജന്മിക്കാവശ്യമുള്ളതെല്ലാം എടുക്കൽ പാട്ട ബാക്കി വന്നാൽ കൃഷിയിടത്തിൽ ചപ്പ് വെച്ച് പാഠം കൊയ്യാനുള്ള അവകാശം നിഷേധിക്കൽ എന്നിവയെല്ലാം സർവ്വ സാധാരണമായിരുന്നു. മുതിരയ്ക്ക് നെല്ലിന്റെ ഇരട്ടി മൂല്യം കണക്കാക്കിയിരുന്നതിനാൽ മുതിര കൃഷി ചെയ്യാൻ കുടിയാൻമാർ താൽപര്യപ്പെട്ടു. എന്നാൽ അത്തരം സമയങ്ങളിൽപോലും അവർക്ക് ഭക്ഷണം ലഭിക്കുവാൻ മേലാളരുടെ പടിവാതിലിൽ കാത്തിരിക്കേണ്ടി വന്നിരുന്നു.
ശിവരാത്രി, വിഷു, പെരുന്നാൾ ക്രിസ്ത്മസ് ഉത്സവ വേളകളിലും പിറന്നാൾ കല്യാണം, തുടങ്ങിയ വിശേഷാവസരങ്ങളിലും കുടിയാൻമാർ കാണിക്ക നൽകണമായിരുന്നു. ഇതിനുപകരമായി നാമമാത്രമായ വസ്തവും ഭക്ഷണവും നൽകിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് കുടിയാൻമാരെയും മറ്റ് ദരിദ്ര തൊഴിലാളികളെയും പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെടാ
ൻ പ്രേരിപ്പിച്ചത്. പഴയകാല അദ്ധ്യാപകർ ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് ജൻമികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുവാൻ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്നു. ഇതിന്റെ ഫലമായി യു അഹ്ദുൽ റഹുമാൻ മാസ്റ്റർക്ക് കടത്തുതോണി നിഷേദിക്കപ്പെട്ടതിനാൽ കവിഞ്ഞൊഴുകിയ പുഴ നീന്തിക്കടക്കേണ്ടിവന്നതും മറ്റും ചരിത്രത്തിന്റെ ഭാഗമായിരുന്നു. ജനങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പം പ്രകടിപ്പിച്ചപ്പോൾ മുതലാളിവർഗ്ഗം സ്വന്തം നിലപാട് മാറ്റി ജനനേതാക്കളായി രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ജൻമിമാരുടെ ചൂഷ്ണപ്രവർത്തനങ്ങൾക്കിടയിലും അവരുടെ ചില നല്ല ഗുണങ്ങൾ എടുത്ത് പറയേണ്ടതുണ്ട്. വിശന്ന് വലഞ്ഞവർക്ക് അവരുടെ അരമനകളിൽ ഏത് സമയത്തും ഭക്ഷണം നൽകിയിരുന്നു. ചില സാമൂഹികാനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ അവർ ജനങ്ങളെ സംഘടിപ്പിച്ചു. ചെറുപ്പക്കാർക്ക് തൊഴിലുണ്ടാക്കി കൊടുക്കുന്നതിൽ സഹായിച്ചിരുന്നു. വിദ്യോഭ്യാസ പ്വർത്തനങ്ങളിൽ അവരുടെ പങ്ക് മുമ്പ് സൂചിപ്പിരുന്നല്ലോ. എന്നാൽ കൃഷ്ക്കാരോട് കാണിച്ചിരുന്ന ചൂഷണ മനോഭാവം ഇത്തരം നല്ല പ്രവർത്തനങ്ങളിൽ നിഷ്പ്രഭമാക്കിയെന്നത് തർക്കമറ്റ് വസ്തുതയാണ്.
1948 ൽ അംഗടിമുഗറിൽ എത്തിയ എ കെ ജി യെ സ്വീകരിക്കുന്നതിൽ എ എ ശെരൂൾ സാഹിബ് കാണിച്ച താൽപര്യം ജനങ്ങൾക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടാൻ പ്രചോദനമേകി. എ കെ ഷെറൂൾ സാഹിബ് ബണ്ടിഗദ്ദെ കൊറപ്പഗ്ഗറൈ കെ പി മമ്മു, കോടിയേരി ഗോപാലകൃഷ്ണ ഭട്ട്, മണ്ടംപാടി കോമറു, മുഗു തിമ്മണ്ണ ഭണ്ടാരിറൈ ശാൽബോഗ് വെങ്കിട്ടരമണ ഭട്ട് ബി അബ്ദുള്ള മാസ്റ്റർ യു അബ്ദുൾ റഹുമാൻ മാസ്റ്റർ, ദേലംപാടി അമ്പാടി തുടങ്ങിയ അദ്യകാല നേതാക്കൻമാരുടെ പ്രവർത്തനവും ഈ പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി
കലാസാസ്കാരിക സാമൂഹ്യരംഗങ്ങളിലും നമ്മുടെ പഞ്ചായത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അമ്പലം, പള്ളി, ചർച്ച് എന്നിവയോടനുബന്ധിച്ച് നടന്ന്ിരുന്ന സാസംകാരിക പ്രവർത്തനങ്ങളിൽ എല്ലാ മതസ്ഥരും പങ്കെടുത്തിരുന്നു. കോളിപ്പോര് അക്കാലത്തെ ഒരു പ്രധാന വിനോധമായിരുന്നു. തെയ്യം കെട്ട് ഒരു പ്രധാന ആരാധനാ സാമ്പ്രാദായമായിരുന്നു. തെയ്യം കെട്ടുന്നവരെ പമ്പത, നൽക്കദായ. മലയ, മേര എന്നീ പേരുകളിലാണ് വിളിച്ചിരുന്നത്. രക്തേശ്വകരീ, ധൂമാവതി, ഇടധാരി, പിരിച്ചാമുണ്ഡി, കല്ലുരുട്ടി, പഞ്ചുരുളി, ഗുളികൻ കൊരഗതനിയ തുടങ്ങിയവ പ്രധാന കോലം കെട്ടു ദൈവങ്ങളായിരുന്നു. കർക്കിടക മാസത്തിൽ ആട്ടിക്കളഞ്ച ചിങ്ങമാസത്തിൽ സോണജോഗി തുടങ്ങിയ മാസത്തോളം നീണ്ടുനിന്ന തെയ്യം കെട്ടകളായിരുന്നു. ജനങ്ങളുടെയും വളർത്തുമ്യഗങ്ങളുടെയും ക്യഷിയുടെയും സുരക്ഷക്കായിരുന്നു ഇവ നടത്തിയിരുന്നത്. ജൻമാഷ്ടമി, ഗണേശോത്സവം, തീർത്ഥമാവാസി, ദസറ, വിഷു, ശിവരാത്രി, യുഗാദി, ദീപാവലി തുടങ്ങിയവ ഹിന്ദുക്കളുടെ പ്രധാനാഘോഷങ്ങളായിരുന്നു. വാണിയ (ഗണിക) സമുദായത്തിന്റെ സമൂഹ വിവാഹം നടക്കുന്ന പ്രസിദ്ധമായ പെർണ ശ്രീ മുച്ചിലോട്ട് ഭഹവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പുത്തിഗെ ഗ്രാമപഞ്ചായത്തിലാണ്. ത്യക്കരിപൂർ മുതൽ തെക്കൻ കർണ്ണാടക വരെയുള്ള 8 സീമകളിൽപ്പെട്ട പണക്കാരനും പാവപ്പെട്ടവനും, പണ്ഡിതനും പാമരനും ഒരേ വേദിയിൽ ഒരേതരം ഭക്ഷണം കഴിച്ച് ഒന്നിച്ച് ഒരേ ദിവസം വിവാഹികതരാകുന്നത് ആ സമുദായത്തന്റെ മാത്യകാപരമായ ഒരു സംരഭമാണ്. ക്രിസ്ത്മസ്, കുറൾപർബ, ഈസ്റ്ർ, സാന്തിമേരി, എന്നിവ ക്യസ്തീയാഘോഷങ്ങളായിരുന്നു. പെരുന്നാൾ റാത്തീബ്, മൌലൂദ്, നാൽപത് ദിവസത്തെ വയൾ എന്നിവ മുസ്ലീം ആഘോഷങ്ങളായിരുന്നു. ഇവ പ്രധാനമായും പള്ളികളേയും വീടുകളെയും കേന്ദ്രീകരിച്ചാണ്നടത്തിരുന്നത്. യക്ഷഗാനം, ദഫ്മുട്ട് കഥാപ്രസംഗം എന്നിവ പ്രചാരമേറിയ കലാ പ്രകടനങ്ങളായിരുന്നു. മനുഷ്യരുടെയും മ്യഗങ്ങളുടെയും ചിക്ത്സക്കായി ധാരാളം നാട്ടുവ്ൈദ്യ രീതികൾ ഉണ്ടായിരുന്നു. തൊട്ടുകൂടായിമയും ഐത്തവും കൊടിക്കുത്തി വാണ്ിരുന്ന ഈ ഭാഗങ്ങളിൽ താഴ്ന്ന ജാതിക്കാർക്ക് സവർണ്ണ വിഭാഗത്തിന്റെ വീടുകളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. പാളയിലും ചിരട്ടയിലുമായിരുന്നു കൊറഗ മൊഗേര വിഭാഗങ്ങൾക്ക് ഭക്ഷണ പാനീയങ്ങൾ നൽകിയിരുന്നത്. സ്വാമി ആനന്ദതീർത്ഥന്റെ സേവനം ഈ പ്രദേശങ്ങളിൽ തൊട്ടുകൂടായിമയ്ക്ക് മാറ്റമുണ്ടാക്കാൻ സഹായിച്ചു.
1957 ന് ശേഷം കേരളത്തിൽ ഉണ്ടായ സാമൂഹ്യ രാഷ്ട്രീയ –സാംസ്കാരിക മാറ്റം ഇവിടെയും പ്രതിഫലിച്ചു തുടങ്ങി. രാഷ്ടരീയാടിസ്ഥീനത്തിലുള്ള സംഘടനം പ്രവർത്തനം ഇവിടെ സജീവമായി നടന്നുവരുന്നു. മിക്ക കാര്യങ്ങളും ഇന്ന് രാഷ്ടീയപരമായാൻ കൈകാര്യ ചെയ്യപ്പെട്ടുവരുന്നതെങ്കിലും പൊതുതാൽപര്യം സംരക്ഷിക്കുന്നതിൽ എല്ലാ വിഭാഗക്കാരും രാഷ്ടീയാതീത നിലപാട് സ്വീകരിച്ചുവരുന്നത് നമ്മുടെ പുതിയ വികസന സംസ്കാരത്തിന് സഹായകരമായിരിക്കുമെന്ന് വിശ്വസിക്കാം . ഇന്ന് ഇൗ പ്രദേശം അഭിവൃദ്ധിയിലേക്ക് കുതിച്ചുകൊണ്ടിരിക്കയാണ്. വൈദ്യുതിയും ടെലഫോണും സർവ്വത്രികമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അംഗടിമുഗർ പാലം ഗതാഗത യോഗ്യമാകുമ്പോൾ യാത്രാ സൗകര്യ കുടുതൽ മെച്ചപ്പെടുന്നതാണ്.
എന്നാൽ ഒരു പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയും പുരോഗതിയും വിദ്യാഭ്യസത്തന്റെ ലഭ്യതയെയും ഗുണനിലവാരത്തേയ്യും നേരിട്ടാശ്രയിച്ചിരിക്കുന്നു. കൂടുതൽ വിദ്യാഭ്യസ സൗകര്യങ്ങൾ നമ്മുക്ക് ഇനിയുമുണ്ടാകേണ്ടതുണ്ട്. മുഗു, കണ്ണൂർ പുത്തിഗെ ബാഡൂർ, കന്തൽ, ചള്ളങ്കയ എന്നീ എൽ പി സ്കൂളുകൾ യു പി യായി ഉയർത്തി കിട്ടണം. സൂരംബൈൽ യു പി സ്കൂൾ ഹൈസ്കൂളാക്കണം. അംഗടിമുഗർ ഹൈസ്കൂളിൻ കൂടുതൽ സ്ഥലകെട്ടിട സൗകര്യങ്ങൾ നൽകി ഷിഫ്റ്റ് സമ്പ്രദായ അവസാനിപ്പിക്കണം. കട്ടത്തട്ക്കയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സൗകര്യ കോളേജ് ആവശ്യമാണ്. ഒരു ഹെയർസെക്കെണ്ടരി വിദ്യാലയം ധർമ്മത്തടുക്കയിർ സ്ഥാപിക്കണം. മുക്കാരിക്കണ്ടം,പെർളാടം, അനന്തപുരം, ഉജംപദവ് ,പെരിയമുഗർ,ദേരടുക്ക,സീതാംഗളി, വികാസ് നഗർ എന്നിവിടങ്ങളിൽ പുതിയ എൽ. പി. സ്കൂളുകൾ അനുവദിക്കണം.
പുത്തിഗെ ഗ്രാമപഞ്ചായത്തിലെ ദേരടുക്ക, ചള്ളങ്കയ, ധർമ്മത്തടുക്ക, കന്തൽ, ബാഡൂർ, അംഗടിമുഗർ, പുത്തിഗെ,മുഗു, ഉർമി, സൂരംബൈൽ,എടനാട് , അനന്തപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങൾ രാഷ്ട്രൂയ സാമൂഹിക ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഒട്ടനവധി വ്യക്തികളുടെയും സംഘടനകളുടെയും സേവനങ്ങളെ ആദരപൂർവ്വം സ്മരിക്കുന്നതോടൊപ്പം അവർ വളർത്തികൊണ്ടുവന്ന നല്ല ആദർശങ്ങളെയും മാനുഷിക ബന്ധങ്ങളെയും കൂടുതൽ മെച്ചപ്പെടുത്തീ മുന്നോട്ട് പോകുന്നതിൽ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം
പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ ചരിത്രവും, സാമൂഹിക-സാംസ്കാരിക പശ്ചാത്തലവും, വിദ്യാഭ്യാസ പുരോഗതിയും വ്യക്തമാക്കുന്ന വളരെ വിലപ്പെട്ട ഒരു ചരിത്രരേഖയാണ്. ഒരു പ്രദേശത്തിന്റെ പരിണാമം ഇതിൽ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു.
ഈ കുറിപ്പിലെ പ്രധാനപ്പെട്ട വിവരങ്ങളെ നമുക്ക് താഴെ പറയുന്ന രീതിയിൽ ചുരുക്കി വായിക്കാം:
1. ചരിത്രവും ഭരണ പശ്ചാത്തലവും
രാജവംശ ബന്ധം: പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മായിപ്പാടി-വിട്ട്ള രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. പാണ്ഡ്യ രാജവംശവുമായുള്ള ബന്ധത്തിന്റെ തെളിവായി വികാസ് നഗറിലെ 'പാണ്ടോർ കുളം' ഇന്നും അറിയപ്പെടുന്നു.
പ്രാദേശിക ഭരണം: ബാഡൂർ, ഷെറൂൾ, മണ്ടംപാടി എന്നീ മൂന്ന് ധനാഢ്യ കുടുംബങ്ങളായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. ഇവരുടെ അരമനകൾ അക്കാലത്ത് 'സുപ്രീം കോടതികൾ' പോലെയായിരുന്നു.
ബ്രിട്ടീഷ് സ്വാധീനം: മുക്കാരികണ്ടത്തിനും കട്ടത്തടുക്കക്കും മധ്യേ ബ്രിട്ടീഷുകാരുടെ പട്ടാള പരിശീലന കേന്ദ്രമുണ്ടായിരുന്നു. സീതാംഗോളി, വികാസ് നഗർ എന്നിവിടങ്ങളിലെ ഗുഹകൾ ഇവർ ഒളികേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നു.
2. സ്വാതന്ത്ര്യ സമരവും രാഷ്ട്രീയ വളർച്ചയും
പ്രമുഖ നേതാക്കൾ: സ്വാതന്ത്ര്യ സമര സേനാനിയും മലബാറിലെ കോൺഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് ശെറുൾ സാഹിബ് (1931-ലെ ഉപ്പ് സത്യാഗ്രഹ കാലത്ത് കാസർകോട് താലൂക്ക് കോൺഗ്രസ് പ്രസിഡന്റ്), 'കുമ്പള ഗാന്ധി' എന്നറിയപ്പെടുന്ന ദേവപ്പ ആൾവ, ഇംഗ്ലീഷ് ചൂതറ് എന്നറിയപ്പെട്ട സങ്കപ്പ ഷെട്ടി എന്നിവർ പ്രധാനികളാണ്.
ചർക്ക നിർമ്മാണം: ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നൂൽ നൂൽക്കാനുള്ള ചർക്കകൾ നിർമ്മിക്കുന്നതിൽ പുത്തിഗെ ദാസപ്പ ആചാരി വ്യാപൃതനായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: 1948-ൽ എ.കെ.ജി അങ്കടിമുഗറിൽ എത്തിയതും എ.എ. ശെറുൾ സാഹിബ് അടക്കമുള്ളവർ നൽകിയ സ്വീകരണവും പുരോഗമന പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടു.
3. സാമൂഹികാവസ്ഥയും ജന്മിത്വ ചൂഷണവും
കർഷകർക്ക് ഭൂമിയിൽ അവകാശമില്ലാതിരുന്ന കാലമായിരുന്നു അത്. വാരം മുടക്കിയാൽ കുടിയൊഴിപ്പിക്കൽ, കൃത്യമായി വാരം നൽകിയാലും രസീത് നൽകാതിരിക്കൽ തുടങ്ങിയ ചൂഷണങ്ങൾ ജന്മിമാർ നടത്തിയിരുന്നു.
വിശേഷദിവസങ്ങളിൽ കർഷകർ ജന്മിമാർക്ക് കാണിക്ക നൽകണമായിരുന്നു.
തൊട്ടുകൂടായ്മയും ജാതീയമായ വിവേചനങ്ങളും ശക്തമായിരുന്ന ഈ പ്രദേശത്ത്, സ്വാമി ആനന്ദതീർത്ഥന്റെ പ്രവർത്തനങ്ങളാണ് മാറ്റങ്ങൾക്ക് വഴിതുറന്നത്.
ചൂഷണങ്ങൾക്കിടയിലും ജന്മിമാർ വിശന്നു വരുന്നവർക്ക് ഭക്ഷണം നൽകുകയും ചില സാമൂഹിക അനാചാരങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
4. മതസൗഹാർദ്ദവും സാംസ്കാരിക പൈതൃകവും
മതസൗഹാർദ്ദം: പുത്തിഗെ കിന്നിമാണി പൂമാണി ദേവസ്ഥാനവും പുത്തിഗെ ജമാഅത്ത് പള്ളിയും തമ്മിലുള്ള ബന്ധം ഉത്തമ ഉദാഹരണമാണ്. ഉത്സവത്തിന് രഥത്തിൽ പുതയ്ക്കാനുള്ള പുടവ പള്ളിയിൽ നിന്നും, പള്ളിയിൽ വിളക്ക് കത്തിക്കാനുള്ള വെളിച്ചെണ്ണ അമ്പലത്തിൽ നിന്നും പരസ്പരം കൈമാറുന്ന ചടങ്ങ് ഇവിടെയുണ്ടായിരുന്നു.
ക്ഷേത്രങ്ങൾ: പ്രസിദ്ധമായ അനന്തപുരം ദേവസ്ഥാനവും, വാണിയ സമുദായത്തിന്റെ മാതൃകാപരമായ സമൂഹവിവാഹം നടക്കുന്ന പെർണ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രവും ഈ പഞ്ചായത്തിലാണ്.
കലകൾ: യക്ഷഗാനം, ദഫ്മുട്ട്, കഥാപ്രസംഗം എന്നിവയും, തെയ്യംകെട്ട് (രക്തേശ്വരി, ധൂമാവതി, പഞ്ചുരുളി, ഗുളികൻ തുടങ്ങിയവ), ആട്ടിക്കളഞ്ച, സോണജോഗി തുടങ്ങിയ അനുഷ്ഠാനങ്ങളും സജീവമായിരുന്നു. അമ്പലങ്ങൾ കേന്ദ്രീകരിച്ച് മികച്ച തടിശില്പ നിർമ്മാണ കേന്ദ്രങ്ങളും (ആചാരിമൂലയിൽ) ഉണ്ടായിരുന്നു.
5. വിദ്യാഭ്യാസ രംഗവും വികസന ആവശ്യങ്ങളും
അങ്കടിമൊഗറിലെ ഷെറുൾ വീടിന് അടുത്തുള്ള 'ശാലക്കുന്ന്' എന്ന സ്ഥലത്താണ് കന്നഡ മാധ്യമത്തിലുള്ള ആദ്യ പാഠശാല ആരംഭിച്ചത്. തുടർന്ന് മണ്ടംപാടി, ചള്ളങ്കായം, ധർമ്മത്തടുക്ക എന്നിവിടങ്ങളിലും വിദ്യാലയങ്ങൾ വന്നു.
വികസന ആവശ്യങ്ങൾ: പ്രദേശത്തിന്റെ ഇനിയുള്ള സാംസ്കാരിക പുരോഗതിക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഇനിയും വർദ്ധിക്കേണ്ടതുണ്ട്. വിവിധ എൽ.പി സ്കൂളുകൾ യു.പി ആയും, യു.പി സ്കൂളുകൾ ഹൈസ്കൂളായും ഉയർത്തേണ്ടതുണ്ട്. കൂടാതെ ഹയർസെക്കൻഡറി സ്കൂളും ആധുനിക സൗകര്യങ്ങളുള്ള കോളേജും ഈ പ്രദേശത്തിന് ആവശ്യമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം, പൂർവ്വികർ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പുത്തിഗെ പഞ്ചായത്ത് കൂടുതൽ അഭിവൃദ്ധിയിലേക്ക് കുതിക്കട്ടെ. ചരിത്രപരമായ ഈ കുറിപ്പ് പങ്കുവെച്ചതിന് നന്ദി!